ഇടപ്പള്ളി: ആശാരിപ്പറമ്പ് കരിമാട്ട് വീട്ടിൽ വിനോദ് കരിമാട്ട് (വിനോദ് കുമാർ -44) നിര്യാതനായി. പരേതരായ സുബ്രഹ്മണ്യൻ ആചാരി - വിജയമ്മ ദമ്പതികളുടെ മകനാണ്. ഡെക്കാൻ ക്രോണിക്കിൾ സീനിയർ ന്യൂസ് ഫോട്ടോഗ്രാഫറായിരുന്നു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ബംഗളൂരു ഫോട്ടോഗ്രാഫറായാണ് തുടക്കം. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് ഇടപ്പള്ളി ശ്മശാനത്തിൽ. ഭാര്യ: സൗമ്യ. മക്കൾ: ഗായത്രി, കാർത്തികേയൻ (വിദ്യാർഥികൾ).