പെരിന്തൽമണ്ണ: കക്കൂത്ത് ലക്ഷം വീട് പ്രദേശത്തെ നെച്ചിയിൽ മുഹമ്മദ് (നാണി - 88) നിര്യാതനായി. സി.പി.എം അംഗവും ബീഡി തൊഴിലാളിയുമായിരുന്നു. 70 കളിലും 80 കളിലും നടന്ന ഒട്ടേറെ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തിരുന്നു. ഭാര്യ: സുലൈഖ. മക്കൾ: അബ്ദുന്നാസർ, സക്കീർ , ഉമ്മർ, ഹംസ, അഷ്റഫ്, സഫിയ, ഹലീമ, മറിയ, ഖദീജ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് കുമരംകുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.