മൂവാറ്റുപുഴ: മൈസൂര്‍ ഡിഫന്‍സ് ഫുഡ് റിസര്‍ച് ലാബ് സീനിയര്‍ സയിന്റിസ്റ്റ് ആരക്കുഴ ഡോ. ഷിബി വര്‍ഗീസ് (47) നിര്യാതയായി. നെന്മാറ കൊച്ചുപുരക്കല്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: ഡോ. സാജു ജോര്‍ജ് മാതേക്കല്‍ (പ്രിന്‍സിപ്പല്‍ സയിന്റിസ്റ്റ് ആൻഡ് ഹെഡ്, കൃഷി വിജ്ഞാന് കേന്ദ്ര, കൂര്‍ഗ്). മക്കള്‍: അഖില്‍, നിഖില്‍, നിതിന്‍. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ആരക്കുഴ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പള്ളി സെമിത്തേരിയിൽ.