മാവേലിക്കര: കുറത്തികാട് അഭിലാഷ് ഭവനത്തിൽ എം.ടി. രാഘവൻ (68) നിര്യാതനായി. നാടൻ കലകളുടെ ഉപാസകനും പ്രയോക്താവും ആയിരുന്നു. കോലം തുള്ളൽ വിഭാഗത്തിൽ 2018ലെ കേരള ഫോക്ലോർ അക്കാദമി അവാർഡ് നേടിയിരുന്നു. ഭഗവതസപ്താഹ വേദികളിൽ യജ്ഞാചാര്യനായിരുന്നു. ഭാര്യ: ജെ. വിജയമ്മ. മക്കൾ: അശോകൻ, അമ്പിളി, അഭിലാഷ്. മരുമക്കൾ: അനിത, മുരളി, രാജി.