പുറമറ്റം: സിനിമാ നടൻ കൈലാഷിന്റെ പിതാവ് മുണ്ടമല അടിച്ചിത്തറ എ.ഇ. ഗീവർഗീസ് (റിട്ട. കോഴഞ്ചേരി സെന്റ് തോമസ് കോളജ് -തമ്പി -72) നിര്യാതനായി. വിമുക്തഭടനും മദ്രാസ് റജിമെന്റ് വെലിങ്ടൺ ഫുട്ബാൾ താരവുമായിരുന്നു. ഭാര്യ: വാര്യാപുരം കുഴികാലായിൽ കുടുംബാംഗം ശോശാമ്മ വർഗീസ്. മരുമകൾ: ചെർപ്പുളശ്ശേരി അവിഞ്ഞിക്കാട് ദിവ്യ. മൃതദേഹം ബുധനാഴ്ച രാവിലെ എട്ടിന് വീട്ടിൽ എത്തിക്കും. സംസ്കാരം ഉച്ചക്ക് ഒന്നിന് കവുങ്ങുംപ്രയാർ സെന്റ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.