പള്ളിക്കല്‍ ബസാര്‍: കോണ്‍ഗ്രസ് നേതാവും പൗരപ്രമുഖനുമായ കെ.ടി. കമ്മുക്കുട്ടി ഹാജി (82) നിര്യാതനായി. പള്ളിക്കല്‍ ബസാര്‍ മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്നു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്, പള്ളിക്കല്‍ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, പള്ളിക്കല്‍ ബസാര്‍ ഹിദായത്ത്സിമ്പിയാന് ഹയര്‍ സെക്കൻഡറി മദ്റസ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭാര്യ: ആയിശക്കുട്ടി. മക്കള്‍: മുഹമ്മദ് ബഷീര്‍, മൂസ, മൈമൂന, ശരീഫ, ഫസീല, അബ്ദു ജലീല്‍, റഷീദ, സമീറ, നൗഫല്‍.