ചങ്ങരംകുളം: പാവിട്ടപ്പുറത്ത് താമസിക്കുന്ന മെനാത്ത് വളപ്പിൽ ഹമീദ് (50) നിര്യാതനായി. ഏറെക്കാലമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെ മരംമില്ലിൽ മരം ഇറക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഹമീദിനെ മില്ലുടമയും സുഹൃത്തുക്കളും ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സഫിയ. മക്കൾ: അനസ്, അനീഷ്, മുബീന.