കുന്നുകര: കുത്തനെയുള്ള ഇറക്കത്തിൽ സൈക്കിൾ നിയന്ത്രണംവിട്ട് മറിഞ്ഞ് പത്തുവയസ്സുകാരൻ മരിച്ചു. കുന്നുകര വയൽക്കര പാറപ്പറമ്പിൽ വീട്ടിൽ അൻസാറിന്റെ മകൻ മുഹമ്മദ് ഹിറാഷാണ് മരിച്ചത്. സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് നിയന്ത്രണംവിട്ട് മറിഞ്ഞ് തലക്ക് ഗുരുതര പരിക്കേറ്റത്. കുറ്റിപ്പുഴ ക്രിസ്തുരാജ് ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: ഷെഫീന.