അമ്പലപ്പുഴ: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവാവ് പായൽക്കുളങ്ങര ജങ്ഷന് സമീപം കാറിടിച്ച് മരിച്ചു. പുറക്കാട് പഞ്ചായത്ത് ഒന്നാം വാർഡ് പായൽക്കുളങ്ങര ഷാനി സദനത്തിൽ ചന്ദ്രൻ - കനകമ്മ ദമ്പതികളുടെ മകൻ ഷാൻ കുമാറാണ് (36) മരിച്ചത്. ജെ.സി.ബി ഓപറേറ്ററാണ്. വ്യാഴാഴ്ച രാത്രി 9.30 ഓടെയായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ ഹരിപ്പാട് ഭാഗത്തുനിന്ന് ആലപ്പുഴക്ക് വന്ന കാറാണ് ഇടിച്ചത്. റോഡിൽ തെറിച്ചുവീണ ഷാനെ നാട്ടുകാർ ഉടൻ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: രേഷ്മ. മക്കൾ: മിലൻ, ഷാരോൺ, ജാനകി.