കൊച്ചി: എറണാകുളം നഗരത്തിലെ ആദ്യകാല ഫോട്ടോഗ്രാഫർമാരിൽ ഒരാളായ പി.വി. ജനാർദനൻ നായർ (90) നിര്യാതനായി. കടവന്ത്ര കെ.പി. വള്ളോൻ റോഡ് കരിംപുറത്ത് ലെയിൻ ലക്ഷ്മി സദനത്തിലായിരുന്നു താമസം. കൊച്ചിയിലെ പ്രമുഖ സ്റ്റുഡിയോയായിരുന്ന കൃഷ്ണൻ നായർ സ്റ്റുഡിയോയിലെ മുഖ്യ ഫോട്ടോഗ്രാഫറായിരുന്നു. അരനൂറ്റാണ്ട് കൊച്ചിയിലെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക ചലനങ്ങൾ പകർത്തി. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു, മുൻ രാഷ്ട്രപതി വി.വി. ഗിരി തുടങ്ങി അന്നത്തെ ദേശീയ നേതാക്കളുൾപ്പടെ പ്രമുഖരുടെ ചിത്രങ്ങൾ ഇദ്ദേഹത്തിന്റെ കാമറയിൽ പതിഞ്ഞു. ഭാര്യ: പരേതയായ അംബുജാക്ഷി അമ്മ. മക്കൾ: പരേതയായ മിനി വിജയൻ, വിജയാനന്ദ് (ഫോട്ടോഗ്രാഫർ), ലക്ഷ്മി ജയദേവൻ, വിനോദ് (ജർമനി), വേണുഗോപാൽ. മരുമക്കൾ: സി.പി. വിജയൻ മേനോൻ, ജയന്തി വിജയാനന്ദ്, ജയദേവൻ, സന്ധ്യ വിനോദ്. സംസ്കാരം നടത്തി.