ഈരാറ്റുപേട്ട: മൂന്നിലവ് പഞ്ചായത്തിലെ കട്ടിക്കയത്തില്‍ കോഓപറേറ്റിവ് സ്കൂള്‍ ഓഫ് ലോ രണ്ടാംവര്‍ഷ വിദ്യാർഥി മുങ്ങിമരിച്ചു. തൊടുപുഴ കാരിക്കോട് സ്വദേശി തോപ്പിൽ ഹരികുമാറിന്റെ മകൻ അനന്തകൃഷ്ണനാണ് (21)മരിച്ചത്. വെള്ളിയാഴ്ച മൂന്നുമണിയോടെയായിരുന്നു സംഭവം. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് മൃതദേഹം കരക്കെത്തിച്ചത്. മറ്റൊരു സുഹൃത്തിനൊപ്പമാണ് അനന്തകൃഷ്ണൻ ഇവിടെയെത്തിയത്. കയത്തിലിറങ്ങിയ അനന്തകൃഷ്ണന് മുങ്ങിപ്പോവുകയായിരുന്നു. മാതാവ്: ലേഖ.
ഈരാറ്റുപേട്ട മേഖലയിലെ കയങ്ങളിലും വെള്ളച്ചാട്ടങ്ങളിലുമായി കഴിഞ്ഞ വർഷം എട്ട് യുവാക്കളുടെ ജീവനാണ് പൊലിഞ്ഞത്. അപകടമേഖലയിൽ സുരക്ഷയൊരുക്കുന്നതിൽ അധികൃതർ അനാസ്ഥ കാണിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു.