ഹരിപ്പാട്: കണ്ടെയ്നർ ലോറി സ്കൂട്ടറിൽ തട്ടി, നങ്ങ്യാർകുളങ്ങര കന്നേൽ തെക്കതിൽ സുരേന്ദ്രൻ- സതിയമ്മ ദമ്പതികളുടെ മകൾ സുജ (ശാലിനി -38) മരിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന സഹോദരഭാര്യ സീനക്ക് നിസ്സാര പരിക്കേറ്റു. വെള്ളിയാഴ്ച വൈകീട്ട് ആറിന് മാധവ ജങ്ഷനിലായിരുന്നു അപകടം. തൃശൂരിൽ ഹോം നഴ്സായ സുജ, സഹോദരന്റെ ഭാര്യ സീനയുമൊത്ത് സ്കൂട്ടറിൽ ആലപ്പുഴ വണ്ടാനത്ത് ഡോക്ടറെ കണ്ട് മടങ്ങുകയായിരുന്നു. സ്കൂട്ടറിന്റെ ഹാൻഡ്ലിൽ കണ്ടെയ്നർ ലോറി തട്ടിയതോടെ നിയന്ത്രണം വിട്ട് പിന്നിലിരുന്ന സുജ ഇതേ ലോറിയുടെ അടിയിലേക്ക് വീണു. ലോറിയുടെ പിൻചക്രങ്ങൾ സുജയുടെ ശരീരത്തിലൂടെ കയറി. മൃതദേഹം ഹരിപ്പാട് ഗവ.ആശുപത്രി മോർച്ചറിയിൽ. അൻവറാണ് ഭർത്താവ്. മകൻ: ആഷിഖ്.