കാക്കനാട്: നിയന്ത്രണം വിട്ട ബൈക്ക് റോഡ് മീഡിയനിൽ ഇടിച്ച് കാക്കനാട് രാജഗിരി എൻജിനീയറിങ് കോളജ് രണ്ടാംവര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാർഥി മരിച്ചു. തൊടുപുഴ മണക്കാട് പുലിമനക്കല്‍ വീട്ടില്‍ വാട്ടര്‍ അതോറിറ്റി കോണ്ട്രാക്ടര് സലി പി. മത്തായിയുടെ മകന് നിക്സണ് സലിയാണ് (19) മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹപാഠി ഇരിങ്ങാലക്കുട സ്വദേശി ആര്യനെ (20) പരിക്കുകളോടെ കാക്കനാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെ ഇന്‍ഫോപാര്‍ക്ക് എക്സ്പ്രസ് ഹൈവേയിലായിരുന്നു അപകടം. കോളജ് പരിസരത്തേക്ക് പോകുന്നതിനിടെ ബൈക്ക് റോഡിലെ മീഡിയനില്‍ തട്ടി മറിയുകയായിരുന്നു. ആര്യനായിരുന്നു ബൈക്ക് ഓടിച്ചത്. പിന്നിലിരുന്ന നിക്സണ് ഇടിയുടെ ആഘാതത്തില്‍ റോഡിൽ തലയടിച്ച് വീണു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തൃക്കാക്കര സഹകരണ ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്: മിനി. സഹോദരി: നേഹ (ഏഴാം ക്ലാസ് വിദ്യാര്‍ഥിനി).