വണ്ടൂർ: നടുവത്ത് ചേന്ദംകുളങ്ങരയിൽ റിട്ട. കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ടും സി.പി.എം ചേന്ദംകുളങ്ങര ബ്രാഞ്ച് അംഗവുമായ പത്തൂത്തറ അബ്ദുൽ ഖാദർ (79) നിര്യാതനായി. പുന്നപ്പാല സഹകരണബാങ്ക് ഡയറക്ടർ, കർഷകസംഘം നടുവത്ത് യൂനിറ്റ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: മൈമൂന. മക്കൾ: ഹാജിറ, സലീന, ഷെറീന, റിയാസ് ബാബു (മാളുട്ടി ഫാൻസി വണ്ടൂർ). മരുമക്കൾ: അക്ബർ (നിലമ്പൂർ), മോയിൻകുട്ടി (മമ്പാട്), നസീറ, പരേതനായ അബ്ദുൽ ബഷീർ. സഹോദരങ്ങൾ: മൂസ, ബീരാൻ (റിട്ട. അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ ഓഫിസർ, കെ.എസ്.ഇ.ബി ചീഫ് എൻജിനിയർ ഓഫിസ്, മഞ്ചേരി), കോയ, ആമിന, സൈനബ, സഫിയ, പരേതരായ അലവി, കുഞ്ഞായിശ, കുഞ്ഞിമുഹമ്മദ്. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് വണ്ടൂർ പള്ളിക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.