പുളിക്കല്‍: പെരിയമ്പലം സ്വദേശി ഹബീബ് തങ്ങള്‍ (90) നിര്യാതനായി. മത, രാഷ്ട്രീയ, സാമൂഹിക രംഗങ്ങളില്‍ സജീവമായിരുന്നു. കോണ്‍ഗ്രസ് നേതാവ് കെ.പി.എസ് ആബിദ് തങ്ങളുടെ പിതാവാണ്. ചെമ്മാട് കൊടിഞ്ഞി പള്ളിക്കല്‍ കുടുംബാംഗമായ തങ്ങള്‍ തമിഴ്നാട്ടിലെ ഈറോഡ് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഈറോഡ് പേപ്പര്‍മില്‍ ജീവനക്കാരനും 30 വര്‍ഷത്തോളം അവിഭക്ത സേലം ജില്ല ഐ.എന്‍.ടി.യു.സി ട്രഷററുമായിരുന്നു. ഭാര്യ: ആറ്റ ബീവി. മക്കള്‍: ആബിദ്, ഫസല്‍, ഹാമിദ്, ഫൈസല്‍, സാജിദ, സഹീദ. മരുമക്കള്‍: സുലൈഖ, ഫാത്തിമ സുഹ്റ, മാജിദ, ഫൈസൂന, മുസ്തഫ, ശരീഫ്.