പുളിക്കല്‍: കോഴിക്കോട് -പാലക്കാട് ദേശീയ പാതയില്‍ സ്കൂട്ടറില്‍ കാറിടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു. മുണ്ടക്കുളം തടത്തില്‍ വീട്ടില്‍ പലേക്കോടന്‍ മുഹമ്മദ് (65) ആണ് മരിച്ചത്. പരിക്കേറ്റ സഹോദരന് യൂസുഫ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വൈദ്യരങ്ങാടി കൈതക്കുണ്ടക്കു സമീപം നീലങ്ങോത്ത് വെള്ളിയാഴ്ച രാവിലെ 11.45ഓടെയാണ് അപകടം. രണ്ടുപേരും സഞ്ചരിച്ച സ്കൂട്ടറിൽ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മുഹമ്മദിനെ രക്ഷിക്കാനായില്ല. റുഖിയ്യയാണ് മരിച്ച മുഹമ്മദിന്റെ ഭാര്യ. മക്കള്‍: മുജീബ് റഹ്മാന്, ശിഹാബുദ്ദീന്, സനൂബ്, ഉമൈബ. മരുമക്കള്‍: ഫഹീമ പർവിന്, സീനത്ത്, മുബശ്ശിറ, അസീസ്.