പൊന്നാനി: വളാഞ്ചേരി വെട്ടിച്ചിറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. പൊന്നാനി എം.എൽ.എ റോഡ് സ്വദേശി കെ.ആർ. അബ്ദുസ്സമദിന്റെ മകൻ സാബിത്ത് ബിൻ സമദ് (22) ആണ് മരിച്ചത്. മാതാവ്: സുഹറാബി. സഹോദരങ്ങൾ: സംറ, സബാഹ്.