കോതമംഗലം: വെളിയേൽചാൽ പെലക്കുടിയിൽ പി.എ. മാമ്മച്ചന്റെ (പുന്നേക്കാട് മാതാ ഓയിൽ മിൽസ്, കേരള കോൺഗ്രസ് ജേക്കബ് കീരംപാറ മണ്ഡലം പ്രസിഡന്റ്) ഭാര്യ ടെസി (62) നിര്യാതയായി. വല്ലം ആയത്തുപടി പാറപ്പുറം കുടുംബാംഗമാണ്. മക്കൾ: സോണി (കീരംപാറ പൈനാപ്പിൾസ്), സോഫി, സോബിൻ. മരുമക്കള്‍: റീന (അധ്യാപകൻ, സെന്റ് ജോസഫ്സ് നഴ്സിങ് സ്കൂൾ കോതമംഗലം), ടോജോ പോൾ, നീതു. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വെളിയേൽചാൽ സെന്റ് ജോസഫ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.