വൈപ്പിന്‍: മത്സ്യത്തൊഴിലാളിയെ മുങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. എടവനക്കാട് ഒമ്പതാം വാര്‍ഡില്‍ വേലിയത്ത് പരേതനായ രവിയുടെ മകന് രാജേഷാണ് (38) മരിച്ചത്.
ശനിയാഴ്ച രാവിലെ ഏഴോടെ മൂരപ്പാടം നിലത്തിലാണ് സംഭവം. ആറുമണിയോടെ മത്സ്യബന്ധനത്തിനുപോയ യുവാവിനെ കാണാത്തതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാവ്: കൈരളി. സഹോദരങ്ങള്‍: രതീഷ്, രാജി.