പൊന്നാനി: എരമംഗലം താഴത്തേപ്പടിയിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികന് ബസിനടിയിലേക്ക് തെറിച്ചുവീണ് മരിച്ചു. വടമുക്ക് സ്വദേശി സിദ്ധാര്‍ത്ഥനാണ് (42) മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12ഓടെയായിരുന്നു അപകടം. എരമംഗലം താഴത്തേല്‍പടി സ്കൂളിന് സമീപം സിദ്ധാര്‍ഥനും സഹോദരന് വിശ്വനാഥനും സഞ്ചരിച്ച ബൈക്കിന് പിറകില്‍ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സിദ്ധാര്ത്ഥന് ബസിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഭാര്യ: ദിവ്യ. മക്കൾ: അവന്തിക, അശ്വന്ത്.