തിരൂരങ്ങാടി: പെരുമ്പുഴ സ്വദേശി പരേതനായ കടക്കോട് അഹമ്മദ് മാസ്റ്ററുടെ മകൻ മുഹമ്മദ് റഫീഖ് മാസ്റ്റർ (കുഞ്ഞു -49) നിര്യാതനായി. തോക്കാംപാറ എ.എൽ.പി സ്കൂൾ അധ്യാപകനായിരുന്നു. മാതാവ്: ആമിന. ഭാര്യ: ഖദീജ. സഹോദരങ്ങൾ: മുഹമ്മദ് ഷാഫി (പ്രൻസിപ്പൽ, പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട്), അബ്ദുൽ ജലീൽ മാസ്റ്റർ (എം.ടി.പി.യു.പി സ്കൂൾ ഏഴൂർ), ഫസീല, ജസീല, ഷക്കീല, ഷംല.