താനൂർ: മുസ്ലിം ലീഗ് താനൂർ മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റും താനൂർ മുനിസിപ്പാലിറ്റി മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ടി.പി.എം. അബ്ദുൽ കരീന്റെ മകൻ ഹംറാസ് അബ്ദുല്ല (31) ഖത്തറിൽ നിര്യാതനായി. ശനിയാഴ്ച രാത്രി ഖത്തറിലെ ദോഹ ഹമദ് ആശുപത്രിയിലാണ് മരിച്ചത്. ലണ്ടനിൽനിന്ന് ബിസിനസ് മാനേജ്മെന്റിൽ ബിരുദം പൂർത്തിയാക്കിയ അദ്ദേഹം അഞ്ചുവർഷമായി ഖത്തറിലെ അൽ ഖലീജ് എൻജിനീയറിങ് ആൻഡ് ഇൻഡസ്ട്രിയൽ കൺസൾട്ടൻസിയിൽ ജോലി ചെയ്യുകയാണ്. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഫെബ്രുവരി ആറിന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ആകസ്മിക മരണം. മൃതദേഹം നാട്ടിലെത്തിച്ച് നടക്കാവ് മഹല്ല് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും. ഭാര്യ: മുഫീദ. മകൻ: രണ്ടുവയസ്സുകാരൻ ഖയാൻ അബ്ദുൽ കരീം. മാതാവ്: സുലൈഖ. സാഹോദരങ്ങൾ: ഡോ. ഹംന, ഡോ. ഹാനിയ, ഡോ. ഹിബ.