മണ്ണഞ്ചേരി: വേലികെട്ടുന്നതിനിടെ കാൽവഴുതി കുളത്തിൽ വീണ് തൊഴിലാളി മരിച്ചു. ആര്യാട് പഞ്ചായത്ത് നാലാം വാർഡ് കോമളപുരം പുത്തൻപറമ്പിൽ എസ്. ബൈജുവാണ് (55) മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് മണ്ണഞ്ചേരി റോഡ് മുക്ക് മണ്ണുപറമ്പിലായിരുന്നു അപകടം. കുളത്തിനോട് ചേർന്ന വേലികെട്ടുന്നതിനിടെ കുളത്തിൽ വീഴുകയായിരുന്നു. മണ്ണുമാന്തി ഉപയോഗിച്ച് ആഴം കൂട്ടിയ കുളമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. അഗ്നിഗ്നിരക്ഷാസേനയുടെ സ്കൂബ വിദഗ്ധരെത്തിയാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: ബിജിമോൾ. മക്കൾ: ബിന്ദുജ, ബിനുഷ, ബിനുജ.