കളമശ്ശേരി: വാടകവീട്ടിൽ ഒറ്റക്ക് താമസിച്ചുവന്ന ടാക്സി ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. കളമശ്ശേരി സീപോർട്ട് എയർപോർട്ട് റോഡിൽ ബിവറേജസിന് സമീപം ഈത്തപ്പള്ളി റോഡിൽ വാടകക്ക് താമസിക്കുന്ന കണ്ണൂർ കറന്താട് കോട്ടമ്പിള്ളി വീട്ടിൽ നാരായണന്റെ മകൻ വിനോദിനെയാണ് (39) താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കെട്ടിട ഉടമ വാടക വാങ്ങാൻ എത്തിയപ്പോൾ തുറക്കാതെ വന്നതോടെ സംശയം തോന്നി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. അവരെത്തി തുറന്ന് നോക്കുമ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുള്ളതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.