കാലടി: ഗൃഹനാഥൻ കടവരാന്തയിൽ കുഴഞ്ഞുവീണ് മരിച്ചു. കാലടി തോട്ടകം കുറുപ്പ് പറമ്പിൽ സുനിലാണ് (43) മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് 12ഓടെ കടയിൽ പലവ്യഞ്ജനങ്ങൾ വാങ്ങുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. പ്രദേശവാസികൾ ചേർന്ന് ഇദ്ദേഹത്തെ ആദ്യം മറ്റൂർ പ്രാഥികാരോഗ്യ കേന്ദ്രത്തിലും പിന്നീട് ആലുവ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഷീല. മക്കൾ: ശ്രീകല, ശ്രീജിത്ത്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് കാലടി പഞ്ചായത്ത് പൊതുശ്മശാനത്തിൽ.