വൈപ്പിൻ : ഓച്ചന്തുരുത്തിൽ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യാത്രികൻ മരിച്ചു. തോപ്പുംപടി ഫിഷറീസ് ഹാർബറിന് സമീപം താമസിക്കുന്ന പള്ളിപ്പറമ്പിൽ പി.ജെ. ഫെലിക്സാണ് (63) മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഭാര്യ: റോസി. മക്കൾ: ആൽഡ്രിൻ, ആഷ്വിൻ. മരുമകൾ: ലീന.