കൊച്ചി: നഗരത്തിൽ കൈയ്ക്ക് താഴെ മുറിവേറ്റ് ദുരൂഹ സാഹചര്യത്തിൽ കണ്ടയാൾ മരിച്ചു. ആക്രിപെറുക്കിയും ലോട്ടറിവിറ്റും നടക്കുന്ന തമിഴ്നാട് സ്വദേശി നടരാജനാണ് (55) മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറരയോടെ കടവന്ത്ര ഒലീവ് ടവറിന് മുന്നിലാണ് അബോധാവസ്ഥയിൽ കണ്ടത്. പൊലീസ് എത്തി എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൈയിൽ മുറിവേറ്റിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഉടൻ തന്നെ കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ.