തൃക്കൊടിത്താനം: പുന്നക്കുന്നത്തുശ്ശേരി ചേപ്പിലയിൽ പരേതനായ ചാക്കോച്ചന്റെ ഭാര്യ ക്ലാരമ്മ വർഗീസ് (ചേച്ചമ്മ -82) നിര്യാതയായി. ആലപ്പുഴ സെന്റ് ജോസഫ്സ് സ്കൂൾ റിട്ട. അധ്യാപികയും ആലപ്പുഴ തത്തംപള്ളി മലയിൽ കുടുംബാംഗവുമാണ്. ജോസി ജേക്കബ് (ജെ.എസ്.എസ് എൻജിനീയറിങ് കോളജ്, ഡൽഹി), ജെസി, ജെയിംസ് ജേക്കബ് (ചേപ്പില മെഡിക്കൽസ്, കുന്നുംപുറം), ദീപ. മരുമക്കൾ: ജോമോൻ, സ്മിത, ജൂബി, പരേതനായ ജോസി ജോസഫ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.