കോട്ടക്കൽ: പെരുമണ്ണ ക്ലാരിയിലെ പൗരപ്രമുഖനും കോൺഗ്രസ് നേതാവുമായ പരുത്തിക്കുന്നൻ മുഹമ്മദ് ഹാജി (ബാപ്പു ഹാജി -72) നിര്യാതനായി. സാമൂഹിക, സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ നിറസാന്നിധ്യമായിരുന്ന മുഹമ്മദ് ഹാജി പെരുമണ്ണ ക്ലാരി സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, പാലച്ചിറമാട് മഹല്ല് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 1987ൽ താനൂർ നിയമസഭ മണ്ഡലത്തിൽനിന്ന് സ്വതന്ത്ര സ്ഥാനാർഥിയായും ജില്ല കൗൺസിലിലേക്ക് എടരിക്കോട് ഡിവിഷനിൽനിന്ന് സ്വതന്ത്ര സ്ഥാനാർഥിയായും മത്സരിച്ചു. പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് മുൻപ്രസിഡന്റ് അഞ്ചുക്കണ്ടൻ ഉണ്ണിപ്പാത്തുമ്മയാണ് ഭാര്യ. മക്കൾ: കോമു എന്ന ബാവ (ബ്രാഞ്ച് മാനേജർ ജെംസ് കമ്പനി, ജിസാൻ), മുഹമ്മദ് അഷ്റഫ്, മുഹമ്മദ് ഷാഫി (സി.എം.ഡി, ലാവർണ ഗ്രൂപ് ഓഫ് കമ്പനീസ്), റംല, സജ്ന (വളാഞ്ചേരി), മുഹമ്മദ് ഇക്ബാൽ (സിനിമ സഹസംവിധായകൻ), ബുഷ്റ മോൾ (അരിക്കാഞ്ചിറ, തിരൂർ). മരുമക്കൾ: മണ്ണിങ്ങൽ ഷെമീമ, മാളിയേക്കൽ സക്കീന, എം.എൻ. ഫെബിന, ചങ്ങമ്പള്ളി ലുക്മാനുൽ ഹക്കീം (ദമ്മാം), മൂത്തേടത്ത് അനീഷ് (അബൂദബി).