പൊന്നാനി: എടപ്പാൾ തട്ടാൻപടിയിൽ കഴിഞ്ഞ ദിവസം ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. പൊന്നാനി സ്വദേശി എം.എ. ജമാൽ അബ്ദുൽ നാസറാണ് (65) മരിച്ചത്. പരേതനായ കെ.എൻ. അബൂബക്കർ ബാവ ഹാജിയുടെ മകനാണ്. എടപ്പാൾ, വളവന്നൂർ എന്നിവിടങ്ങളിൽ പഞ്ചായത്ത് സെക്രട്ടറിയായിരുന്നു. ഭാര്യ: റഹ്മത്ത്. മക്കൾ: നമീർ (ബംഗളൂരു), നാജിയ. മരുമക്കൾ: ഷഹാന (പെരിന്തൽമണ്ണ), ജഹാംഗീർ (ഖത്തർ). സഹോദരങ്ങൾ: അബ്ദുൽ അസീസ്, റഹ്മത്തുല്ല (റിട്ട. വ്യവസായ വകുപ്പ് ഉദ്യോഗസ്ഥൻ), ബീവി (കൂട്ടായി), റംല, ജമീല, ഡോ. സഫറുല്ല (അൽ സലാമ കണ്ണാശുപത്രി കോഴിക്കോട്).