കോതമംഗലം: പൈങ്ങോട്ടൂരിൽ സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പോത്താനിക്കാട് നത്തുകണ്ണിയിൽ പാറപ്പള്ളിയിൽ രാജേഷാണ് (38) മരിച്ചത്. തെങ്ങുകയറ്റ തൊഴിലാളിയായ രാജേഷ് ഭാര്യക്കൊപ്പം പണിസ്ഥലത്തേക്ക് സ്കൂട്ടറിൽ പോകുമ്പോൾ പൈങ്ങോട്ടൂർ ആയങ്കരയിൽ ഓട്ടോറിക്ഷയുമായി കൂട്ടി ഇടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം കോതമംഗലം ധർമഗിരി ആശുപത്രി മോർച്ചറിയിൽ. ഗുരുതര പരിക്കേറ്റ ഭാര്യ ജയയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മക്കൾ: അജിഷ്ണ, അജേഷ്, അജീഷ്, അജീഷ. സംസ്കാരം ചൊവ്വാഴ്ച വീട്ടുവളപ്പിൽ.