മട്ടാഞ്ചേരി: ബൈക്കപകടത്തിൽ മട്ടാഞ്ചേരി സീലാട്ട് ലെയിനിൽ പെരുമ്പുത്തറ പി.എം. ബാബുവിന്റെ മകൻ പി.ബി. മുഹമ്മദ് സാഹിൽ (22) മരിച്ചു. ഞായറാഴ്ച അർധരാത്രി 12ഓടെ ബീച്ച് റോഡിലെ പപ്പങ്ങമുക്കിലായിരുന്നു അപകടം. സുഹൃത്തിന്റെ ബൈക്കിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. ബൈക്ക് തെന്നിമറിഞ്ഞാണ് അപകടം. സാഹിലിന്റെ തലക്കാണ് പരിക്കേറ്റത്. ബൈക്ക് ഓടിച്ച സീലാട്ട് ലെയിനിൽ ബഷീറിന്റെ മകൻ ഷിയാസിനെ (22) പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സാഹിലിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് മട്ടാഞ്ചേരി പടിഞ്ഞാറേക്കോട് മുഹ്യിദ്ദീൻ പള്ളി ഖബർസ്ഥാനിൽ ഖബറടക്കും. നിഷാബിയാണ് മാതാവ്. സഹോദരങ്ങൾ: ഹാറൂൺ, നസ്റിൻ.