പാറക്കടവ്: ചലച്ചിത്ര സംവിധായകൻ കെ. മോഹനകൃഷ്ണൻ ( 57) അന്തരിച്ചു. നളചരിതം നാലാം ദിവസം, വേനൽമരം, ഇമൈ (തമിഴ്) എന്നീ സിനിമകൾ സംവിധാനം ചെയ്തു. കൊച്ചിൻ ഹരിശ്രീ, കൊച്ചിൻ ഒനിഡ, കൊച്ചിൻ ബിഗ് സീറോ എന്നീ മിമിക്രി സമിതികളിലും അംഗമായിരുന്നു.
പാറക്കടവ് കാരികുളം വീട്ടിൽ പരേതനായ കൃഷ്ണൻ-ഓമന ദമ്പതികളുടെ മകനാണ്. ഭാര്യ: സുധ. മക്കൾ: ഹെഗൽ, ഹാഷ്മി. മരുമകൻ: അഭിഷേക്.
കരൾ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് കുഴിക്കാട്ടുശ്ശേരിയിലെ വീട്ടുവളപ്പിൽ.