തുവ്വൂർ: അവധി കഴിഞ്ഞ് നാട്ടിൽനിന്ന് മടങ്ങിയയാൾ സൗദിയിലെ യാംബുവിൽ നിര്യാതനായി. മാമ്പുഴയിലെ പരേതനായ ചെറുമല പോക്കറിന്റെ മകൻ അബ്ദുൽ കരീം (43) ആണ് തിങ്കളാഴ്ച രാത്രി ഹൃദയാഘാതം മൂലം മരിച്ചത്. 14 വർഷം റിയാദിൽ ജോലി ചെയ്തിരുന്ന അബ്ദുൽ കരീം ഒരു മാസം മുമ്പാണ് യാംബുവിൽ എത്തിയത്. മൃതദേഹം അവിടെ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മാതാവ്: നഫീസ. ഭാര്യ: റസീന. മക്കൾ: ഹിജാസ്, റസൽ.