മലപ്പുറം: മഅ്ദിന്‍ അക്കാദമി ദഅവ കോളജ് മുദരിസും പ്രമുഖ പണ്ഡിതനുമായ പെരിന്താറ്റിരി സ്വദേശി ഉസ്മാന് ഫൈസി (58) നിര്യാതനായി. സമസ്ത മലപ്പുറം മേഖല മുശാവറ അംഗവും വെള്ളില ഹിദായയുടെ പ്രസിഡന്റുമാണ്. കൊണ്ടോട്ടി, വെളിമുക്ക് കൂഫ, പോത്തന്നൂര്‍, പത്തംപാട്, പുത്തന്‍തെരു, ചമ്രവട്ടം, ചേക്കോട് (ആനക്കര), മുത്തനൂര്‍ എന്നിവിടങ്ങളിലായി ദര്‍സ് നടത്തിയ അദ്ദേഹം 2017 മുതല്‍ മഅ്ദിന്‍ ദഅവ കോളജിലെ പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ച് വരുകയായിരുന്നു.ഭാര്യ: സക്കീന. മക്കള്‍: മുഹമ്മദ് സ്വാലിഹ്, ഹഫ്സ, മുഹമ്മദ് സ്വാദിഖ് അസ്ഹരി, ഫാത്തിമ സലീമ, മുഹമ്മദ് ഉവൈസ് (മഅ്ദിന്‍ മുത്വവ്വല്‍ വിദ്യാർഥി), അസ്മ, മുഹമ്മദ് സുഫ്യാന്, ഫാത്തിമ സലീമ. മരുമക്കള്‍: അബ്ദുല്ല സഖാഫി ആക്കോട്, ഇല്യാസ് അഹ്സനി വലിയ പറപ്പൂര്. ശൗകിയ നസ്രിന് വെള്ളില മഅ്ദിന്‍ ഗ്രാൻഡ് മസ്ജിദില്‍ മയ്യിത്ത് നമസ്കാരം നടന്നു. വ്യാഴാഴ്ച രാവിലെ 10ന് പെരിന്താറ്റിരി ജുമാമസ്ജിദില്‍ ഖബറടക്കം നടത്തും.