കോട്ടയം: എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയുടെ സഹോദരൻ കാഞ്ഞിരപ്പള്ളി ഇടക്കുന്നം പനച്ചേരിൽ ജേക്കബ് കുര്യൻ (തങ്കച്ചൻ -76) നിര്യാതനായി. ഭാര്യ: തിരുവല്ല ചാലക്കുഴി പുളിമൂട്ടിൽ കുടുംബാംഗം അന്നമ്മ കുര്യൻ (ഡോട്ടി). മക്കൾ: രാജേഷ് കുര്യൻ (ലുലു, ദുബൈ), നിഷ കുര്യൻ (കോയമ്പത്തൂർ), മാത്യു കുര്യൻ (ഡെസ്റ്റിനേഷൻ ഹെൽത്ത്, എറണാകുളം). മരുമക്കൾ: നീതു ഡാനിയേൽ (അബൂദബി), ജീബോയ് ജോൺ കോര (ആർക്കിടെക്ട്, കോയമ്പത്തൂർ), സറീന മാത്യു (എച്ച്.ഡി.എഫ്.സി കാർഡ്സ്, എറണാകുളം). സംസ്കാരം പിന്നീട് കാഞ്ഞിരപ്പള്ളി പാറത്തോട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.