തലയോലപ്പറമ്പ്: കുലശേഖരമംഗലം കൊടൂപ്പാടത്ത് യുവദമ്പതികളെ വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മറവന്തുരുത്ത് പഞ്ചായത്ത് 14ാം വാര്‍ഡ് എട്ടുപറയില്‍ വീട്ടില്‍ പരേതനായ പ്രകാശന്റെ മകന് ശ്യാം പ്രകാശ് (24), ഭാര്യ അരുണിമ (19) എന്നിവരാണ് മരിച്ചത്. ശ്യാം പ്രകാശ് പെയിന്റിങ് തൊഴിലാളിയാണ്. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ സഹോദരന് ശരത്തും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ ലാലിയും വീട്ടിലില്ലാതിരുന്ന സമയമായിരുന്നു സംഭവം. ബുധനാഴ്ച വൈകീട്ട് മൂന്നോടെ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ ശരത്താണ് ആദ്യം മുറിയിൽ തൂങ്ങിയ നിലയിൽ ഇവരെ കണ്ടത്. അയല്‍വാസികളെ വിളിച്ചുകൂട്ടി വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകടന്നെങ്കിലും ഇരുവരും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. കുലശേഖരമംഗലം യശോദ ഭവനത്തില്‍ സന്തോഷിന്റെയും രശ്മിയുടെയും മകളാണ് അരുണിമ. ഏക സഹോദരന്: കാശിനാഥന്. എസ്.ഐ അജ്മല്‍ ഹുസൈന്റെ നേതൃത്വത്തില്‍ വൈക്കം പൊലീസ് നടപടി സ്വീകരിച്ചു.