കോട്ടയം: കുമരകം കവണാറ്റിന്‍കരയില്‍ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ മുത്തശ്ശിയും കൊച്ചുമകനും മരിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മണിമല പൂവത്തോലി തൂങ്കുഴിയില്‍ ലിജോയുടെ മകന് ഇവാന് (ഒന്നര), ലിജോയുടെ ഭാര്യമാതാവ് ചങ്ങനാശ്ശേരി സ്വദേശിനി മോളി സെബാസ്റ്റ്യന്‍ (70) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10ഓടെ ഇവാൻ മരണപ്പെട്ടു. വൈകീട്ട് 5.30 നായിരുന്നു മോളി സെബാസ്റ്റ്യന്റെ അന്ത്യം. ചങ്ങനാശേരി നാലുകോടി കാഞ്ഞിരത്തുംമൂട്ടിൽ പരേതനായ സെബാസ്റ്റ്യന്റെ ഭാര്യയാണ് മോളി. അപകടത്തിൽ പരിക്കേറ്റ ലിജോ (46), ഭാര്യ കോഴിക്കോട് മൈത്രാ ആശുപത്രിയിലെ നഴ്സ് മഞ്ജു (45) എന്നിവർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മോളിയുടെ മക്കൾ: മഞ്ജു, അഞ്ജു, രഞ്ജു (ഡൽഹി). മരുമക്കൾ: ജിജോ മാത്യൂ, പയസ് ജോബി (ഡൽഹി). സംസ്കാരം, വെള്ളിയാഴ്ച നാലുകോടി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.