കാഞ്ഞൂർ: തുറവുങ്കര വെള്ളിമുറ്റത്ത് വി.ആർ. ദാമോദരന്റെ മകനും കാഞ്ഞൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ വി.ഡി. ശശീന്ദ്രൻ (റിട്ട. ഡെപ്യൂട്ടി കലക്ടർ, വയനാട് -83) നിര്യാതനായി. ദീർഘകാലം തുറവുങ്കര യൂസഫ് മെമ്മോറിയൽ ലൈബ്രറി പ്രസിഡന്റായിരുന്നു. ഭാര്യ: പി.കെ. രാധ (റിട്ട. അധ്യാപിക, ഗവ. എൽ.പി സ്കൂൾ, ശ്രീമൂലനഗരം). മക്കൾ: ബിന്ദു, സലിം. മരുമക്കൾ: എ.വി. സുരേഷ്കുമാർ (ജനറൽ മാനേജർ, കൊച്ചിൻ ഷിപ്യാഡ്), സേതുലക്ഷ്മി (സംസ്കൃത സർവകലാശാല). സംസ്കാരം വ്യാഴാഴ്ച 11.30ന് വീട്ടുവളപ്പിൽ.