പിറവം: ബന്ധുവീട്ടിലെത്തിയ യുവാവിനെ സമീപ സ്കൂളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഉഴവൂർ കുടക്കച്ചിറ കല്ലുപുരയിൽ സുകുമാരന്റെയും ജാനകിയുടെയും മകൻ കെ.എസ്. സജിത്താണ് (42) മരിച്ചത്. ഓണക്കൂർ പള്ളിപ്പിക്ക് പടിഞ്ഞാറുഭാഗത്തെ ഗവ. യു.പി സ്കൂൾ വരാന്തയിലാണ് മൃതദേഹം കണ്ടത്. തിങ്കളാഴ്ച ഉഴവൂരിലെ വീട്ടിൽ സജിത്ത് ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ആശുപത്രിയിൽ ചികിത്സ തേടിയശേഷം അന്ന് വൈകീട്ടാണ് ഓണക്കൂർ സ്കൂളിന് സമീപത്തെ ബന്ധുവീട്ടിൽ എത്തിയത്. പിറവം പൊലീസ് നടപടി സ്വീകരിച്ചു. വൈകീട്ടോടെ നാട്ടിലെത്തിച്ച് സംസ്കാരം നടത്തി.