മൂവാറ്റുപുഴ: കാറിടിച്ച് കാൽനടക്കാരൻ തൃക്കളത്തൂർ വട്ടക്കണ്ണികുടിയിൽ വി.സി. മത്തായി (50) മരിച്ചു. പെരുമ്പാവൂർ - മൂവാറ്റുപുഴ എം.സി റോഡിൽ തൃക്കളത്തൂർ സംഗമംപടിയിൽ ബുധനാഴ്ച രാത്രി 10ഓടെയാണ് സംഭവം. മൂവാറ്റുപുഴയിൽനിന്ന് ബസിൽ തൃക്കളത്തൂർ സംഗമംപടിയിൽ ഇറങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന മത്തായിയെ പെരുമ്പാവൂർ ഭാഗത്തുനിന്നെത്തിയ കാറാണ് ഇടിച്ചത്. നാട്ടുകാർ ചേർന്ന് കോലഞ്ചേരി മെഡിക്കൽ കോളജ് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഷിബി. മക്കൾ: മേബിൾ, മേഘ.