കോട്ടക്കൽ: പറപ്പൂർ കുരിക്കൾ ബസാറിന് സമീപം ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പറപ്പൂർ പഞ്ചായത്തിന് സമീപം വെട്ടിക്കുന്നത്ത് ബാബുവിന്റെ മകൻ അഭിലാഷ് (26) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമായിരുന്നു അപകടം. വീണാലുക്കലിലെ ഇൻഡസ്ട്രിയൽ ജീവനക്കാരനായ അഭിലാഷ് സഞ്ചരിച്ച ബൈക്കും എതിരെ വന്ന ഓട്ടോയും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിന് ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും രാത്രി പന്ത്രണ്ടോടെ മരിച്ചു. മാതാവ്: കൗസല്യ. സഹോദരങ്ങൾ: ബബിത, അഖില. കോട്ടക്കൽ പൊലീസ് നടപടികൾ സ്വീകരിച്ചു.