വാഴൂർ: ചങ്ങനാശ്ശേരി കാവാലം പുത്തൻപുരയിൽ പരേതനായ ഡോ. ജോസഫ് വർഗീസിന്റെ (റിട്ട. ചീഫ് മെഡിക്കൽ ഓഫിസർ, കാരിത്താസ് ആശുപത്രി) ഭാര്യ മറിയമ്മ ജോസഫ് (78) നിര്യാതയായി. കാഞ്ഞിരപ്പള്ളി ഒളക്കാമാക്കേൽ കരിമ്പനാൽ പരേതരായ കെ.ടി. എബ്രഹാം-മറിയമ്മ ദമ്പതികളുടെ മകളാണ്. മക്കൾ: തെരേസ ജോസഫ് (യു.എസ്), ജോർജ് ജോസഫ്, എബ്രഹാം ജോസഫ് (ഇരുവരും കാനഡ). മരുമക്കൾ: ബെന്നി കോട്ടിരി, വിനീത തോമസ് പുല്ലാനിമണ്ണിൽ, ടെറിൻ തോമസ് വടക്കേൽ. സംസ്കാരം പിന്നീട് വാഴൂർ ചെങ്കൽ തിരുഹൃദയ പള്ളി സെമിത്തേരിയിൽ.