വൈപ്പിന്‍: നായരമ്പലം കുടുങ്ങാരേശിയില് വഴിയരികില്‍ നില്‍ക്കുകയായിരുന്ന ക്ഷീരകർഷകൻ വെളിയത്താംപറമ്പ് രാമന്‍കുളങ്ങര ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന വലിയവീട്ടില്‍ മോഹനൻ (57) കാറിടിച്ച് മരിച്ചു. ക്ഷീരകര്‍ഷക അവാര്‍ഡ് നേടിയിരുന്നു. വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. വഴിയരികില്‍നിന്ന മോഹനനെ പറവൂർ ഭാഗത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. വൈദ്യുതി പോസ്റ്റിനും കാറിനും ഇടയില്‍പെട്ട് ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ഞാറക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം വെള്ളിയാഴ്ച. ഭാര്യ: അംബിക. മക്കള്‍: മനു, നിഥിന്.