ആലപ്പുഴ: ആലിശ്ശേരി വാർഡിൽ കലക്ടറ്റേറിന് തെക്ക് ആലിശ്ശേരി ലപ്പേരിപ്പറമ്പിൽ എം.ഇ.എസിന്റെ മുതിർന്ന നേതാവായിരുന്ന പരേതനായ അഡ്വ. അബ്ദുൽ റഷീദിന്റെ മകൾ മറിയംബീവി (ഉണ്ണി -60) നിര്യാതയായി. ഭർത്താവ്: കൊല്ലം മാർക്ക് ഇഷ്ടിക ഫാക്ടറി ഉടമ ഹംസ. മക്കൾ: ഖദീജ, റജിയ. മരുമക്കൾ: ഇബ്രാഹീം മുസ്ലിയാർ, നിയാസ് (ഖത്തർ). ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് കൊല്ലം ചന്ദനത്തോപ്പ് ചാത്തനാകുളം പള്ളി ഖബർസ്ഥാനിൽ.