ചേർത്തല: പള്ളിക്കവല അന്നവെള്ളി പാടത്ത് തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. തണ്ണീർമുക്കം പഞ്ചായത്ത് 18ാം വാർഡിൽ പള്ളിക്കവല ഇടയത്ത് വെളി പൊന്നപ്പന്റെ ഭാര്യ ബേബിയാണ് (61) മരിച്ചത്. കുഴഞ്ഞുവീണ ഉടൻ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മക്കൾ: സ്മിത, സിജ. മരുമക്കൾ: ഷാജി, അജയകുമാർ. സംസ്കാരം ശനിയാഴ്ച വീട്ടുവളപ്പിൽ.