ആറാട്ടുപുഴ: വാർധക്യ സഹജമായ അസുഖങ്ങൾ നേരിട്ടിരുന്ന സഹോദരികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. മുതുകുളം തെക്ക് തെക്കോട്ടിച്ചിറയിൽ ശാരദ (65) മരിച്ചതിനു പിന്നാലെ സഹോദരി മുതുകുളം തെക്ക് തുപ്പാപ്പിൽത്തറയിൽ ഭാർഗവിയും (77) മരിച്ചു. ബുധനാഴ്ച രാത്രി ഏഴരയോടെ ശാരദയും വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ ഭാർഗവിയും മരിച്ചു. അയ്യപ്പനാണ് ശാരദയുടെ ഭർത്താവ്. പരേതനായ ബാലകൃഷ്ണനാണ് ഭാർഗവിയുടെ ഭർത്താവ്. രാധാമണി, രമ, സരള, ഗീത, സുമ, ഉണ്ണികൃഷ്ണൻ എന്നിവരാണ് ഭാർഗവിയുടെ മക്കൾ. മരുമക്കൾ: യശോധരൻ, രാജൻ, അശോകൻ, രജനി.