ചെറായി: പള്ളിപ്പുറം -മാല്യങ്കര പാലത്തിൽനിന്ന് ചാടിയയാളുടെ മൃതദേഹം വെള്ളിയാഴ്ച രാവിലെ മുനമ്പം ഭാഗത്തെ വി.കെ.എസ് ഐസ് പ്ലാന്റിനുസമീപം കായലില്‍ കണ്ടെത്തി. മുനമ്പം അരയപ്പറമ്പില്‍ സുരേഷാണ് (58) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ഏഴിന് പാലത്തിന്റെ പള്ളിപ്പുറം ഭാഗത്താണ് ചാടിയത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സംസ്കരിച്ചു. ഭാര്യ: ജലജ. മക്കള്‍: ജറീഷ്, സൂര്യ, സുരഭി. മരുമക്കള്‍: ജീവരാജ്, ശില്പ.