തുറവൂർ: കുത്തിയതോട് പഞ്ചായത്ത് ഒമ്പതാം വാർഡ് തട്ടാപറമ്പിൽ എ.എൻ.കെ മൻസിലിൽ എ.കെ. ഖാലിദിന്റെ (റിട്ട. മാനേജർ, എസ്.ബി.ഐ) ഭാര്യ റഹീമ (ലോളു -77) നിര്യാതയായി. തൈക്കൽ പുത്തൻവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഷക്കീല, ഷൈല, ഷിയാദ്, ഷമീല (ജൂബി). മരുമക്കൾ: അബ്ദുൽ സത്താർ (റിട്ട. ജില്ല ജഡ്ജി), ബഷീർ (സൗദി), റാഹില, സലീം മൂവാറ്റുപുഴ. ഖബറടക്കം ഞായറാഴ്ച രാവിലെ 9.30ന് പൊൻപുറം ഖബർസ്ഥാനിൽ.