തിരുവാണിയൂർ: ചേനക്കോട്ട് വീട്ടിൽ ഫാ. ഇട്ടൻ മാത്യൂസ് കത്തനാരുടെ മകൻ തമ്പി സി. മത്തായി (റിട്ട. ബി.ഡി.ഒ -79) നിര്യാതനായി. നീറാംമുകൾ പള്ളി ട്രസ്റ്റി, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: വലമ്പൂർ കണ്ടനാലിൽ കുടുംബാംഗം ലീല. മക്കൾ: ലാലി രഞ്ജൻ (കാനഡ), സിനി റെനി (ഷാർജ), ലിനിമോൾ (ദുബൈ). മരുമക്കൾ: പരേതനായ രഞ്ജൻ, റെനി, ജിയോ. സംസ്കാരം ഞായറാഴ്ച നീറാംമുകൾ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.